എ ഐ ടൂളുകൾ തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കോഴിക്കോട്: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡി സജിത് ബാബു കോഴിക്കോട് ജില്ല സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ചാത്തമംഗലം ഇ വി എം വെയർഹൗസിലെ സുരക്ഷാസംവിധാനങ്ങൾ നേരിട്ട് പരിശോധിച്ച ശേഷം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ പങ്കെടുത്തു.

എ ഐ അധിഷ്ഠിത ടൂളുകൾ തെരഞ്ഞെടുപ്പ് നടപടികൾ കൂടുതൽ ലളിതവും കാര്യക്ഷമവും ആക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ത തെരഞ്ഞെടുപ്പ് നടപടികൾ കൂടുതൽ  വേഗത്തിലും ഫലപ്രദവുമാക്കാനും  തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ  എ ഐ അധിഷ്ഠിത ടൂളുകൾ  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനുമുള്ള  മാർഗനിർദ്ദേശങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നൽകി. 
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ഫോമുകളുടെ പെൻഡൻസി, പോളിംഗ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം എന്നീ വിഷയങ്ങളും ചർച്ച ചെയ്തു.

യോഗത്തിൽ കോഴിക്കോട് സബ്  കലക്ടർ എസ് ഗൗതം രാജ്, വടകര സബ് കലക്ടർ  പി പി അർച്ചന, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എ കെ പ്രതീഷ്, ജില്ലയിലെ വിവിധ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, അഡീഷണൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000