മേയ്ത്ര ഹോസ്പിറ്റലിൽ  ഗൈനക്കോളജി ജനറൽ ക്യാമ്പ് സെപ്റ്റംബർ 27-ന്

കോഴിക്കോട്: സ്ത്രീകളുടെ സമഗ്ര ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ സെപ്റ്റംബർ 27 ഞായറാഴ്ച ഗൈനക്കോളജി ജനറൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ് നടക്കുക.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷനും വിദഗ്ധ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമായിരിക്കും. സാധാരണമായി 2000 രൂപയിലധികം ചെലവ് വരുന്ന പാപ് സ്മിയർ ടെസ്റ്റ് ഈ ക്യാമ്പിലൂടെ 799 രൂപയ്ക്ക് പ്രത്യേക പാക്കേജായി ചെയ്യുന്നതിനുള്ള അവസരമുണ്ട്.

ഇതിനുപുറമെ, അൾട്രാസൗണ്ട് (USG Abdomen & Pelvis), മറ്റ് പ്രധാന ലാബ് പരിശോധനകളായ Vitamin D, CBC, TSH, HbA1c എന്നിവയ്ക്ക് 50% ഡിസ്കൗണ്ടും ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നിർദ്ദേശിക്കപ്പെടുന്ന പരിശോധനകളുടെ 50% ഇളവ്, ക്യാമ്പ് കഴിഞ്ഞുള്ള രണ്ടാഴ്ച വരെ ലഭ്യമായിരിക്കും.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും മികച്ചതും നൂതനവുമായ ചികിത്സാ സൗകര്യങ്ങളാണ് മേയ്ത്ര ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം ഒരുക്കിയിട്ടുള്ളത്. പ്രസവ സമയത്ത് ലേബർ റൂമിൽ ഭാര്യയോടൊപ്പം ഭർത്താവിനും പൂർണ സമയം കൂടെ നിൽക്കാൻ അനുവദിക്കുന്ന മേയ്ത്രയുടെ പ്രത്യേകത ഏറെ ശ്രദ്ധേയമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 28 വർഷത്തെ അധ്യാപന പരിചയവും 40 വർഷത്തിലധികം സീനിയർ കൺസൾട്ടന്റായും സേവനമനുഷ്ഠിച്ച പ്രഗത്ഭയായ ഡോ. റഷീദ ബീഗം ആണ് ഈ വിഭാഗത്തിന് നേതൃത്വം നൽകുന്നത്. ഡോ. സന്ധ്യ പ്രദീപ് (Senior Consultant), ഡോ. രേഷ്മ റഷീദ് (Senior Consultant), ഡോ. ഫെബിൻ കോയ (Consultant), ഡോ. ശ്രേയ എസ്. പ്രസാദ് (Consultant) എന്നീ പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും ഈ വിഭാഗത്തിൽ ലഭ്യമാണ്.

ഒരു ക്വാട്ടേണറി കെയർ സെന്റർ എന്ന നിലയിൽ സങ്കീർണമായ ഗർഭധാരണങ്ങളെ തികഞ്ഞ സുരക്ഷിതത്വത്തോടെ കൈകാര്യം ചെയ്യുന്നതിന് ഹോസ്പിറ്റൽ പൂർണമായും സജ്ജമാണ്. ഇത്തരം സങ്കീർണ ഘട്ടങ്ങളിൽ മറ്റ് സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ മികച്ച പിന്തുണയും ഏകോപനവും മേയ്ത്ര ഉറപ്പുവരുത്തുന്നു. അത്യാധുനിക ലാപ്രോസ്കോപ്പിക് ഗൈനക് സർജറികൾക്കും കോസ്മെറ്റിക് ഗൈനക്കോളജിക്കും ആവശ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഹോസ്പിറ്റലിൽ സജ്ജമാണ്. ഇതിനുപുറമെ, ഗൈനക് ഓങ്കോളജി വിഭാഗത്തിന്റെ വിദഗ്ധ സേവനവും മേയ്ത്ര ഹോസ്പിറ്റലിൽ ലഭ്യമാണ്.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 0495 712 3571 എന്ന നമ്പറിൽ ബന്ധപ്പെടാം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000