താലൂക്ക് വിജിലൻസ് കമ്മിറ്റി പുനഃ സംഘാടനം: നാമ നിർദേശം ക്ഷണിച്ചു
കോഴിക്കോട് താലൂക്കിൻ്റെ പരിധിയിൽ താലൂക്ക് തല വിജിലൻസ് കമ്മിറ്റി പുനഃ സംഘടിപ്പിക്കുന്നതിന് ഭക്ഷ്യ സുരക്ഷ ഉപഭോക്തൃ സംരക്ഷണ മേഖലയിൽ സജീവ പ്രവർത്തകരായവരിൽ നിന്നും നാമനിർദ്ദേശം ക്ഷണിച്ചു .
ഫോൺ : 0495-2374885
ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട് ഗവ. ആർട്സ് &സയൻസ് കോളേജിലെ എൻ സി സി ക്യാമ്പിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കടകളിൽനിന്നും /വ്യാപാരികളിൽനിന്നും മത്സരാടിസ്ഥാനത്തിൽ മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.
ക്വട്ടേഷൻ സെപ്റ്റംബർ 22 നു ഉച്ചക്ക് 12.30 ന് മുൻപായി പ്രിൻസിപ്പാൾ, ഗവ: ആർട്സ് & സയൻസ് കോളേജ് എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം .
ഫോൺ : 0495 2320694
ടെൻഡർ ക്ഷണിച്ചു
ജില്ലാ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കൊടുവള്ളി, കിഴക്കോത്ത്, മടവൂർ, താമരശ്ശേരി ,കട്ടിപ്പാറ എന്നിവിടങ്ങളിലെ തദ്ദേശസ്ഥാപനങ്ങ ളുടെ പരിധിയിൽ പ്രവർത്തിക്കുന്ന 152 അങ്കണവാടികളിലേക്ക് 2026-27 വർഷത്തെ പ്രീ -സ്ക്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽനിന്നും / സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ കവറിലിട്ട് ,സീൽ ചെയ്‌ത കവറിന് പുറത്ത് “അങ്കണവാടി പ്രിസ്ക്കൂൾ കിറ്റിനുള്ള ടെൻഡർ 2026-27 ” എന്ന് എഴുതേണ്ടതും പ്രേക്ഷിതൻ്റെയും സ്വീകർത്താവിൻ്റെയും മേൽവിലാസം ചേർക്കേണ്ടതുമാണ് .
ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30 ന് ഉച്ചക്ക് ഒന്നിന്
വിലാസം- ശിശു വികസന പദ്ധതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ കൊടുവള്ളി 673572
ഫോൺ: 0495-2211525
ടെൻഡർ ക്ഷണിച്ചു
ജില്ലാ വനിതശിശുവികസന വകുപ്പിന് കീഴിൽ കുന്നുമ്മൽ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2026- 27 വർഷം ആവശ്യമായ പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും / സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചു.
ടെൻഡറുകൾ ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും
ഫോൺ: 0496 2597584
ടെൻഡർ ക്ഷണിച്ചു
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൻ്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് 2026-27 സാമ്പത്തിക വർഷത്തിൽ ഉപയോഗിക്കുന്നതിനായി എ.സി കാർ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ മൂന്നിന് വൈകിട്ട് മൂന്നുവരെ
ടെണ്ടർ സമർപ്പിക്കേണ്ട വിലാസം : ജില്ലാ പ്രൊബേഷൻ ഓഫീസർ, ജില്ലാ പ്രൊബേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ബി-ബ്ലോക്ക്, അഞ്ചാംനില, കോഴിക്കോട്-673020
ടെണ്ടറുകൾ സീൽ ചെയ്ത കവറുകളിൽ ലഭ്യമാക്കേണ്ടതും കവറിനു പുറത്ത് “കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസറുടെ കാര്യാലയത്തിൽ കരാർ വാഹനത്തിനുള്ള ടെണ്ടർ” എന്ന് രേഖപ്പെടുത്തേണ്ടതുമാണ്.
ഫോൺ : 0495-2373575, 8281999046
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താൽക്കാലിക നിയമനം
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ തൊഴിൽ വകുപ്പ് ആരംഭിക്കുന്ന ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിലേക്ക് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്‌സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിലെ ഇടവേളകളിൽ സുരക്ഷിതമായ വിശ്രമസൗകര്യവും അടിസ്ഥാന ക്ഷേമവും ലഭ്യമാക്കുകയാണ് ലക്‌ഷ്യം.
കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനായി കെയർടേക്കർ-കം-ഫെസിലിറ്റേറ്റർ, സ്വീപ്പർ-കം-സാനിറ്റേഷൻ വർക്കർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.കെയർടേക്കർ-കം-ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. ഇതിനുപുറമേ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ആശയവിനിമയ ശേഷി, രജിസ്റ്ററുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ അഭികാമ്യമാണ്.
സ്വീപ്പർ-കം-സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് എഴുത്തും വായനയും കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന പരിജ്ഞാനവും ശുചീകരണ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിചയവും ആവശ്യമാണ്. ഇരു തസ്തികകളിലേക്കുമുള്ള പ്രായപരിധി 18 നും 50 നും മദ്ധ്യേ . ഉദ്യോഗാർത്ഥികൾ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലാ ലേബർ ഓഫീസുകളിൽ സെപ്റ്റംബർ 22 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബയോ ഡേറ്റ എന്നിവ സഹിതം ഹാജരാകണം. രേഖകളുടെ ഒരു സെറ്റ് ഫോട്ടോ കോപ്പിയും കരുതണം.
ഫോൺ -8547655256, -8547655267,8547655266
വെബ്സൈറ് -lc.kerala.gov.in.