ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് നിയമനം
കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസിന് കീഴിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ നിയമിക്കുന്നു. ഉദ്ദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 22 ന് 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകാം.
വിധവകൾക്ക് ധനസഹായം
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി (2026-27) പ്രകാരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം അനുവദിക്കുന്നു
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന,പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്നവർക്കാണ് ധനസഹായം.വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിൻ്റെ അറ്റകുറ്റപ്പണികൾക്ക് തിരിച്ചടയ്ക്കേണ്ടതില്ലാത്ത 50,000/-രൂപയാണ് ധനസഹായം. . വീടിൻ്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകയുടെ സ്വന്തം അല്ലെങ്കിൽ പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിൻ്റെ പകർപ്പ്, റേഷൻ കാർഡിൻ്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിൻ്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനുള്ള രേഖകൾ,മറ്റു വകുപ്പുകളിൽ നിന്നോ/സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാ ഫാറം www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും . അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി 2026 ഒക്ടോബർ 10.
ലേല പരസ്യം
2025-26 സാമ്പത്തിക വർഷത്തെ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുതിയങ്ങാടി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി, കോഴിക്കോട് താലൂക്കിൽ പുതിയങ്ങാടി വില്ലേജിൽ പുതിയങ്ങാടി ദേശം ടി എസ് നം 1-1-3 ൽ ഉൾപ്പെട്ട 2.10 ആർസ് സ്ഥലത്ത് പുതിയങ്ങാടി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന ധോബിഖാന കെട്ടിടം തറനിരപ്പിൽ പൊളിച്ചു മാറ്റി ഉപയോഗപ്രദമായ സാധനങ്ങൾ ഏറ്റെടുത്ത് കെട്ടിട അവശിഷ്ടങ്ങൾ ഉൾപ്പെടെ സൈറ്റിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ പുനർലേലം സെപ്റ്റംബർ 18-ന് 11 ന് പുതിയങ്ങാടി വില്ലേജ് ഓഫീസിൽ വെച്ച് നടത്തും.
ലേലത്തിൽ പങ്കെടുക്കുവർ തിരിച്ചറിയൽ രേഖ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ : 0495-237296
ഇമെയിൽ : tahsildarkzk@gmail.com
സ്വയംതൊഴിൽ വായ്പാ പദ്ധതി
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പിലാക്കുന്ന വ്യക്തിഗത / സംയുക്ത സ്വയംതൊഴിൽ വായ്പ പദ്ധതികളായ കെസ്റു /മൾട്ടിപർപ്പസ്, ശരണ്യ (എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽ രഹിതരും അശരണരുമായ വനിതകൾക്കുളള പലിശ രഹിത വായ്പ പദ്ധതി ) എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം
ഫോൺ: 0495-2370179