ആസ്റ്റര്‍ മിംസിലെ മുഴുവൻ സേവനങ്ങൾക്കും മെഡിസെപ് പരിരക്ഷ

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ പങ്കാളിയായി കോഴിക്കോട് ആസ്റ്റര്‍ മിംസ്.
കാര്‍ഡിയോളജി- കാര്‍ഡിയോതൊറാസിക് സര്‍ജറികള്‍, മെഡിക്കല്‍- റേഡിയേഷന്‍ ഓങ്കോളജി, ഓര്‍ത്തോപീഡിക്‌സ്, ഒഫ്താല്‍മോളജി, ലിവര്‍- കിഡ്‌നി- ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റുകള്‍, ഹാര്‍ട്ട് – ലങ്സ് ട്രാന്‍സ്പ്ലാന്റുകള്‍ തുടങ്ങിയവ ഉൾപ്പെടെ എല്ലാവിധ അസുഖങ്ങൾക്കും കോഴിക്കോട് ആസ്റ്റര്‍ മിംസിൽ നിന്ന് മെഡിസെപ്പ് പരിരക്ഷയിലൂടെ ചികിത്സ തേടാം.
സംസ്ഥാന സര്‍ക്കാറുമായി കൈകോര്‍ത്ത് മെഡിസെപ് പോലെ ആരോഗ്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ക്യാഷ്‌ലെസ്സ് ഹോസ്പിറ്റലൈസേഷന്‍ സേവനങ്ങളില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും നിലവില്‍ നിര്‍ധനരായവര്‍ക്ക് നല്‍കുന്ന  സേവനങ്ങള്‍ തുടരുമെന്നും സിഒഒ ഡോ.ഗോപിനാഥ് മാമ്പള്ളികളം പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് . 9562050002

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000