നിക്ഷേപ- സാമ്പത്തിക അവബോധം വളര്‍ത്താന്‍ നാരി നിവേശ് യാത്ര
കോഴിക്കോട്: സ്ത്രീകളില്‍ നിക്ഷേപ- സാമ്പത്തിക അവബോധം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് എച്ച്.ഡി.എഫ്.സി. മ്യൂച്വല്‍ ഫണ്ട് നടത്തിയ നാരി നിവേശ് യാത്രയുടെ കോഴിക്കോട്ടെ പര്യടനം സമാപിച്ചു. ജൂണ്‍ 26-ന് ചെന്നൈയില്‍ നിന്നും ആരംഭിച്ച ഈ രാജ്യവ്യാപക നിക്ഷേപക വിദ്യാഭ്യാസ-അവബോധ പരിപാടിയുടെ ഭാഗമായി മാവൂര്‍ റോഡ്, മിഠായി തെരുവ്, പാളയം, കല്ലായി, ചേവരമ്പലം, നടക്കാവ് എന്നിവിടങ്ങളില്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം നടത്തി.
കുടുംബങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിലും സമ്പത്ത് സൃഷ്ടിക്കുന്നതിലും സ്ത്രീകളുടെ പങ്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ സമൂഹങ്ങളിലേക്ക് നേരിട്ട് നിക്ഷേപക വിദ്യാഭ്യാസം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആറുമാസം നീണ്ടുനില്‍ക്കുന്ന ‘നാരി നിവേശ് യാത്ര’ സംഘടിപ്പിച്ചത്. തെരുവുനാടകങ്ങള്‍, നിക്ഷേപക ബോധവല്‍ക്കരണ ക്ലാസുകള്‍, സമൂഹവുമായി നേരിട്ടുള്ള ആശയവിനിമയം എന്നിവയിലൂടെ സാമ്പത്തിക ആസൂത്രണം, ചിട്ടയായ നിക്ഷേപം, ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കല്‍ തുടങ്ങിയവയെക്കുറിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ അവബോധം നല്‍കാന്‍ ഇതുവഴി സാധിക്കുന്നു.
പരമ്പരാഗത സമ്പാദ്യ രീതികളില്‍ നിന്ന് മാറി, വിവേകത്തോടെയുള്ള നിക്ഷേപത്തിന്റെ പ്രയോജനങ്ങള്‍ മനസ്സിലാക്കി സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്ന എച്ച്.ഡി.എഫ്.സി. മ്യൂച്വല്‍ ഫണ്ടിന്റെ ‘ബര്‍ണി സെ ആസാദി’ നിക്ഷേപക വിദ്യാഭ്യാസ-അവബോധ പരിപാടിയുടെ വിപുലീകരണമായാണ് ‘നാരി നിവേശ് യാത്ര’ സംഘടിപ്പിച്ചിരിക്കുന്നത്.