ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കോഴിക്കോട്: ഭക്ഷ്യസുരക്ഷാ നിയമങ്ങൾ, ഭക്ഷ്യവ്യാപാര മേഖലയിലെ പുതിയ നിയമങ്ങളും ഉത്തരവാദിത്വങ്ങളും എന്നിവയെക്കുറിച്ച് വ്യാപാരികൾക്ക് അറിവ് പകരാൻ സൂപ്പർമാർക്കറ്റ് ഓണേഴ്സ് അസോസിയേഷൻ ഓഫ് കേരള (SOAK) ജില്ലാ കമ്മിറ്റി എഫ്എസ്എസ്എഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ചേംബർ ഭവനിൽ നടന്ന പരിപാടിയിൽ 77 പേർ പങ്കെടുത്തു.
ജില്ലാ സീനിയർ വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എഫ് എസ് ഒ ജിതിൻ ഉദ്ഘാടനം ചെയ്തു.
FSSAI നിയമങ്ങൾ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ, ഭക്ഷ്യവ്യാപാരവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ജാഫർ ക്ലാസ് നയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. എം. ഹനീഫ സ്വാഗതവും
അബ്ദുറസാഖ് നന്ദിയും പറഞ്ഞു.