എം.ടി.ക്ക് നഗരത്തിൽ സാംസ്കാരിക നിലയം സ്ഥാപിക്കണം: കല
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ നാമധേയത്തിൽ പുതു തലമുറക്ക് പഠനാർഹമായ രീതിയിൽ നഗരത്തിൽ സാംസ്കാരിക നിലയം സ്ഥാപിക്കണമെന്ന് കല(കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ) ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ടാഗോർ ഹാളിന്റെ പുനർ നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കുന്നതിന് നടപടിയുണ്ടാകണം. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റി അവിടെ വിപുലമായ സാംസ്കാരിക കേന്ദ്രം പണിയുക, കിഡ്സൺ കോർണറിൽ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച സ്ഥലത്ത് സാംസ്കാരിക കേന്ദ്രം ഉൾപ്പെടുന്ന വിപണന മാർക്കറ്റ് സമുച്ചയം പണിതീർക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.സുബൈർ പ്രവർത്തന റിപ്പോർട്ടും അഡ്വ.കെ.പി. അശോക് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കെ.വിജയരാഘവൻ, എൻ. ചന്ദ്രൻ, വി.എം. ജയദേവൻ, അങ്കത്തിൽ അജയകുമാർ, സി.എം. സജീന്ദ്രൻ, സി.ജെ.തോമസ്, കെ.പി. മനോജ്, ഉമേഷ് പന്തീരാങ്കാവ്, ഡോ.അജിത് കുമാർ, കെ.എ. നൗഷാദ്, കെ.പി.രമേഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി തോട്ടത്തിൽ രവീന്ദ്രൻ(പ്രസിഡൻ്റ്) കെ.സുബൈർ, (സെക്രട്ടറി), അഡ്വ.കെ.പി. അശോക് കുമാർ (ട്രഷറർ), കെ.വിജയരാഘവൻ, എൻ. ചന്ദ്രൻ, വി.എം. ജയദേവൻ വിനീഷ് വിദ്യാധരൻ, (വൈ.പ്രസിഡൻ്റുമാർ), സന്നാഫ് പാലക്കണ്ടി, സി.എം. സജീന്ദ്രൻ, കെ.ജെ.തോമസ്, അങ്കത്തിൽ അജയ് കുമാർ (ജോ സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

