കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി കോണ്‍ക്ലേവ് നാളെ

കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ‘കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി’ (Agriculture Infrastructure Fund – AIF) സംസ്ഥാന കോണ്‍ക്ലേവ് ഓഗസ്റ്റ് 10 ന് രാവിലെ 11 ന് കോഴിക്കോട് കോവൂരിലുള്ള പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനവും വിവിധ പുരസ്കാര വിതരണവും നിർവഹിക്കും.

കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത് അധ്യക്ഷത വഹിക്കും. ചടങ്ങിൽ അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ മിൻഹാജ് ആലം സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യ പ്രഭാഷണം നടത്തും.

ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ നാല് വരെ സംരംഭകരും മറ്റ് പങ്കാളികളുമായുള്ള തുറന്ന ചർച്ചയും സാങ്കേതിക സെഷനും നടക്കും. തുടർന്ന് നാല് മണിക്ക് സമാപന സമ്മേളനവും വിലയിരുത്തലും ഉണ്ടാകും. പരിപാടിയുടെ ഭാഗമായി പദ്ധതി നിർദ്ദേശം (DPR) തയ്യാറാക്കുന്നതിനുള്ള സഹായവും AIF സംരംഭകർ, ബാങ്കർമാർ, മറ്റ് പങ്കാളികൾ എന്നിവരുടെ പ്രദർശന സ്റ്റാളുകളും ഓഡിറ്റോറിയം ഹാളിൽ സജ്ജീകരിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000