ഓണം മെഗാഫെയര്‍ 9 മുതൽ

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ജില്ലാതല ഓണം മെഗാ ഫെയറിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒമ്പതിന് വൈകീട്ട് 5.30ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. ഓഗസ്റ്റ് 25 വരെ കോഴിക്കോട് ബീച്ചില്‍ പോര്‍ട്ട് ബംഗ്ലാവിന് സമീപം ഓപണ്‍ സ്റ്റേജിനോട് ചേര്‍ന്നാണ് മെഗാഫെയര്‍ നടക്കുക.