കോഴിക്കോട്: എൽ.ഐ.സി യിൽ ഒഴിഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്ന് എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
പോളിസി ഉടമകൾക്ക് കൃത്യവും കാര്യക്ഷമവുമായ സേവനം നൽകാൻ എൽ.ഐ.സി യിൽ റിക്രൂട്ട്മെന്റ് അനിവാര്യമാണെന്ന് സമ്മേളനം വിലയിരുത്തി.
കോഴിക്കോട് സരോജ് ഭവനിൽ നടന്ന പൊതുസമ്മേളനം ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ഐ.ഇ.എ) ജോയിന്റ് സെക്രട്ടറി ടി.വി.എൻ.എസ് രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എൽ.ഐ.സി.യുടെ തുടർ ഓഹരി വിൽപ്പനയ്ക്കുള്ള നീക്കത്തിൽ നിന്നും യൂണിയൻ സർക്കാർ പിൻമാറണമെന്നും ഇൻഷുറൻസ് രംഗത്ത് നൂറുശതമാനം വിദേശ നിക്ഷേപം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാരോ തീരുമാനം പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാനും ആഹ്വാനം ചെയ്തു.
പി.കെ. മുകുന്ദൻ (സംസ്ഥാന സെക്രട്ടറി, സി.ഐ.ടി.യു), പി.പി. കൃഷ്ണൻ (വൈസ് പ്രസിഡൻ്റ്, എ.ഐ.ഐ.ഇ.എ), എം.കുഞ്ഞികൃഷ്ണൻ (ജനറൽ സെക്രട്ടറി, എ.ഐ.ഐ.പി.എ), ആർ. കിരൺ കുമാർ (അസിസ്റ്റന്റ് ട്രഷറർ, എസ്.സെഡ്.ഐ.ഇ.എഫ്), ഐ.കെ. ബിജു (ജോയിന്റ് സെക്രട്ടറി, എസ്.സെഡ്.ഐ.ഇ. എഫ്), സജീഷ് കുമാർ (എഫ്.എസ്.ഇ.ടി.ഒ) ആദർശ് (സി.സി.ജി.ഇ & ഡബ്ലിയു ), റിയ ബിനീഷ് (എൽ.ഐ.സി.ക്ലാസ് വൺ.ഒ.എ), പി.പി. സന്തോഷ് കുമാർ (ബി.എസ്.എൻ.എൽ. ഇ.യു), കെ.കെ.സി.പിള്ള (എൽ.ഐ.സി.പി.എ), ബി.ജിഷ (കെ.എസ്.ജി.ഐ.ഇ.യു), എം. ലേഖദൻ (എൽ.ഐ.സി.എ.ഒ.ഐ), രാമചന്ദ്രൻ (എസ് & എൽ.സി.ഡബ്ല്യു.യു) എന്നിവർ സംസാരിച്ചു.
എൽ.ഐ.സി എംപ്ലോയിസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ. ബാഹുലേയൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ജെ. ശ്രീരാം സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.ഡി. പൂർണിമ നന്ദിയും പറഞ്ഞു.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുമായി 450ൽ അധികം പേർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.
ഉച്ചക്ക് ആരംഭിച്ച ജനറൽ കൗൺസിൽ സമ്മേളനം ആർ.കിരൺ കുമാർ (അസിസ്റ്റന്റ് ട്രഷറർ, എസ്.സെഡ്.ഐ.ഇ.എഫ്) ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി എം.ജെ. ശ്രീരാം പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ.എം. സജിത്ത് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ജൂൺ 21ന് രാവിലെ 11.30 ന് നടക്കുന്ന ‘സ്പെഷ്യൽ സെഷ’നിൽ “ഇന്ത്യ എന്ന ആശയം” എന്ന വിഷയത്തിൽ പ്രമുഖ സാംസ്‌കാരിക പ്രവർത്തകൻ പി.എൻ. ഗോപികൃഷ്ണൻ പ്രഭാഷണം നടത്തും.
ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തണം: എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ

