എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ സമ്മേളനം 20, 21ന്

കോഴിക്കോട്: എൽ.ഐ.സി.എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ 54-ാമത് വാർഷിക സമ്മേളനം ജൂൺ 20, 21 തീയതികളിൽ കോഴിക്കോട് സരോജ് ഭവനിൽ നടക്കും.

ജൂൺ 20ന് രാവിലെ 10 ന് നടക്കുന്ന പൊതു സമ്മേളനം ടി.വി.എൻ.എസ് രവീന്ദ്രനാഥ്  (ജോയിന്റ് സെക്രട്ടറി, എ.ഐ.ഐ.ഇ.എ) ഉദ്ഘാടനം ചെയ്യും. പി.കെ.മുകുന്ദൻ (സംസ്ഥാന സെക്രട്ടറി, സി.ഐ.ടി.യു), പി.പി. കൃഷ്ണൻ (വൈസ് പ്രസിഡണ്ട്, എ.ഐ.ഐ.ഇ.എ),  ഐ.കെ. ബിജു (ജോയിന്റ് സെക്രട്ടറി,  എസ്.സെഡ്.ഐ.ഇ. എഫ്), ദീപക് വിശ്വനാഥ് (വൈസ് പ്രസിഡന്റ്‌,  എസ്.സെഡ്.ഐ.ഇ. എഫ്),ആർ. കിരൺ കുമാർ (അസിസ്റ്റന്റ് ട്രഷറർ എസ്.സെഡ്.ഐ.ഇ.എഫ്) മറ്റു ട്രേഡ് യൂണിയൻ – സർവീസ് സംഘടനാ നേതാക്കൾ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

ഉച്ചക്ക് 2.30 ന് ജനറൽ കൗൺസിൽ സമ്മേളനം ആർ. കിരൺ കുമാർ (അസിസ്റ്റന്റ് ട്രഷറർ, എസ്.സെഡ്.ഐ.ഇ.എഫ്),  ഉദ്ഘാടനം ചെയ്യും. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുമായി 200 ലധികം പ്രതിനിധികൾ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. ജനറൽ സെക്രട്ടറി എം.ജെ. ശ്രീരാം പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ.എം സജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിക്കും. പ്രസിഡണ്ട് കെ. ബാഹുലേയൻ അദ്ധ്യക്ഷത വഹിക്കും.

ജൂൺ 22ന് ഉച്ചക്ക് 12 ന് നടക്കുന്ന ‘സ്പെഷ്യൽ സെഷ’നിൽ “ഇന്ത്യ എന്ന ആശയം” എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ സാംസ്കാരിക പ്രവർത്തകൻ പി.എൻ. ഗോപികൃഷ്ണൻ പ്രഭാഷണം നടത്തും. വൈകുന്നേരം 4. 30 ന് സമ്മേളനം സമാപിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000