കമ്പ്യൂട്ടര്‍ പരിശീലന കോഴ്സ്

കോഴിക്കോട്: ദേശീയ തൊഴില്‍ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള എന്‍.ഐ.ഇ.എല്‍.ഐ.ടി നടത്തുന്ന ഒരു വര്‍ഷത്തെ സൈബര്‍ സെക്വേര്‍ഡ് വെബ് ഡെവലപ്മെന്റ് അസോസിയേറ്റ് കോഴ്സിലാണ് പ്രവേശനം. കെല്‍ട്രോണിന്റെ കോഴിക്കോട്ടെ നോളജ് സെന്ററിലാണ് കോഴ്സ് നടത്തുക. 30 വയസ്സ് കവിയാത്ത മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു പാസായ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 0495-2301772, 8590605275.

Leave a Reply

Your email address will not be published. Required fields are marked *