ലബോറട്ടറി ടെക്നീഷ്യന് നിയമനം
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ കേന്ദ്ര പദ്ധതിയിലേക്ക് കരാറില്‍ ലബോറട്ടറി ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: ബി.എസ്.സി എല്‍.എല്‍.ടി, അക്കാദമിക സ്ഥാപനങ്ങളില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റില്‍ പ്രവൃത്തി പരിചയം. പ്രായപരിധി: 2026 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. മെയ് 14ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2350216, 2350200.