ഹോമിയോപതി ദിനാചരണം സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലാ ഹോമിയോപതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹോമിയോപതി ദിനാചാരണം സംഘടിപ്പിച്ചു. ‘സുസ്ഥിര ആരോഗ്യത്തിന് ഹോമിയോപതി’ സന്ദേശത്തില്‍ കോഴിക്കോട് ബി.ഇ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി മേയര്‍ ഒ സദാശിവന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കെ രാജീവ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹന്ന യാസ്മിന്‍ വയലില്‍, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ പി എം സിനി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി അസീസ്, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ബി ജെ സോണി, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനീന പി ത്യാഗരാജ്, ഗവ. ഹോമിയോപതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മന്‍സൂര്‍ അലി, സൂപ്രണ്ട് ഡോ. ബി റിതേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ച് സൗജന്യ രക്തപരിശോധന, വിവിധ രോഗങ്ങളുടെ സ്‌ക്രീനിങ് ക്യാമ്പ്, കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഒരുക്കിയ മെഗാ മെഡിക്കല്‍ എക്‌സിബിഷന്‍, ഹോമിയോപതി മരുന്ന് നിര്‍മാണ പ്രക്രിയയും അവയുടെ അസംസ്‌കൃത വസ്തുക്കളുടെ ശേഖരണവും പരിപാലനവും സംബന്ധിച്ച് പവര്‍ പോയിന്റ് പ്രസന്റേഷന്‍, മെഡിക്കല്‍ ക്വിസ്, വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ എന്നിവ നടന്നു.

നാളെ(മെയ് 7) കോഴിക്കോട് ഗവ. ഹോമിയോപതി മെഡിക്കല്‍ കോളേജില്‍ ഹോമിയോപതി ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിവിധ വിഷയങ്ങളില്‍ ശാസ്ത്ര സെമിനാറും ഗവേഷണ പ്രബന്ധാവതരണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *