കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി 2026-27 വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് സാക്ഷരത, തുടര്‍വിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രായോഗിക പരിചയം നല്‍കുകയാണ് ഇന്റേണ്‍ഷിപ്പിന്റെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്ഥാന, ജില്ലാ സാക്ഷരതാ മിഷന് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന ബിരുദ /ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഏപ്രില്‍ 20നകം kkd. literacy@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. ഒരേ സ്ഥാപനത്തില്‍നിന്ന് ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ ഏകോപിപ്പിച്ച് സ്ഥാപനമേധാവിയുടെ ശുപാര്‍ശ കത്തിനൊപ്പം നല്‍കണം. ഫോണ്‍: 8281175355, 9746562637, 8590245693, 0495 237005.
Related Posts
സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം
കോഴിക്കോട്: കേരള സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന വിവിധ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം നീളുന്ന അവധിദിന പരിശീലന ക്ലാസുകള്‍, ഒരു വര്‍ഷ വീക്കെന്‍ഡ്/അവധിദിന…
സ്പെക്ട്രം മേളയില്‍ 106 പേര്‍ക്ക് തൊഴില്‍
കോഴിക്കോട്: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പെക്ട്രം ജോബ് ഫെയര്‍ 2024 കോഴിക്കോട് ഗവ. ഐടിഐയില്‍ നടന്നു. 66 കമ്പനികളും 628 ഉദ്യോഗാര്‍ത്ഥികളും ജോബ്…
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 5 ,6 ക്ലാസ്സുകളില്‍ പ്രവേശനം
കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ 2025-26 വര്‍ഷം 5, 6 ക്ലാസ്സുകളില്‍ പ്രവേശനം നേടാൻ കോഴിക്കോട് ജില്ലയില്‍ നിലവില്‍ 4,…

