1339 അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ചുവരെഴുത്തുകൾ, ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ, കൊടിതോരണങ്ങൾ എന്നിവയുൾപ്പടെ 1339 അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ നിർദേശപ്രകാരമാണ് നടപടി.

ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് വീതം ഫ്ളയിങ് സ്‌ക്വാഡുകളും രണ്ട് വീതം ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ ഒമ്പത് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും 26 വീഡിയോ സർവൈലൻസ് ടീമുകളും 13 വീഡിയോ നിരീക്ഷണ ടീമുകളുമുണ്ട്. പണം, മദ്യം, മയക്കുമരുന്ന് വിതരണം എന്നിവ തടയാൻ അതിർത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000