കോഴിക്കോട്: സാക്ഷരതാ മിഷന്‍ പി.എസ്.സിയുടെ അംഗീകാരത്തോടെ നടത്തുന്ന പച്ചമലയാളം (പ്രാഥമികം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. നാല് മാസത്തെ കോഴ്‌സിന് രജിസ്‌ട്രേഷന്‍ ഫീസും (500) കോഴ്‌സ് ഫീസും (3500) ഉണ്ടാകും. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം രജിസ്‌ട്രേഷന്റെ പ്രിന്റഡ് കോപ്പി കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള സാക്ഷരതാ മിഷന്‍ ഓഫീസില്‍ ഏല്‍പ്പിക്കണം. ഫോണ്‍: 2370053, വെബ്‌സൈറ്റ്: https://pachamalayalam.keltron.in/index.php

