പാചകവാതക വിതരണം പുനഃസ്ഥാപിക്കണമെന്ന് വ്യാപാരികള്‍

കോഴിക്കോട്:  വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിതരണം നിര്‍ത്തിവച്ച നടപടി കേന്ദ്ര സര്‍ക്കാര്‍  അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് വ്യപാരി വ്യവസായി സമിതി  ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഒരു മുന്നറിയിപ്പുമില്ലാതെ പാചകവാതക വിതരണം നിര്‍ത്തിയതോടെ ഭക്ഷണം പാചകം ചെയ്യാനാവാതെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചു പൂട്ടിക്കൊണ്ടിരിക്കയാണ്. ഹോട്ടലുടമകള്‍, അവരെ ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികള്‍, ഭക്ഷ്യ വിതരണ ശൃംഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി ലക്ഷക്കണക്കിനു പേരുടെ ജിവിതോപാധിയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിക്കൊണ്ടിരിക്കുന്നത്.

വിറകടുപ്പ് സംവിധാനത്തിലേക്ക് തിരിച്ചു പോകുകയെന്നത് മാറിയ കാലഘട്ടത്തില്‍ സാധ്യമായ കാര്യമല്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിസ്മരിക്കുന്നില്ല.  എന്നാല്‍ വ്യാപാര സ്ഥാപങ്ങളിലേക്കുള്ള പാചകവാതക വിതരണം പൂര്‍ണമായി നിര്‍ത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ ഗഫൂര്‍, സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു. ഹോട്ടല്‍ വ്യാപാരികളുടെ അവസ്ഥ മനസിലാക്കി പാചക വാതക വിതരണം പുനഃസ്ഥാപിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *