കോഴിക്കോട്: ജില്ലയിലെ 60 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 46, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടികവര്‍ഗ വിഭാഗത്തില്‍ ആറ് കേന്ദ്രങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ 2026 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരും 50 വയസ്സ് കവിയാത്തവരുമാകണം. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധികയോഗ്യതയുള്ളവര്‍ക്കും വനിത, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സ്വന്തം/വാടകമുറി സൗകര്യമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. https://lbsedp.lbscentre.in/akshaya26/ എന്ന ലിങ്ക് വഴി മാര്‍ച്ച് 19 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് മാര്‍ച്ച് 21 വരെ സ്വീകരിക്കും. എല്‍.ബി.എസിന്റെ 0471 2560311, 2560312 ഹെല്പ് ലൈന്‍ നമ്പറുകളിലോ 9400923669 വാട്സ് ആപ് നമ്പറിലോ lbscentre@gmail.com ലോ ബന്ധപ്പെടാം. മറ്റു വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0495 2304775 നമ്പറിലോ adpokzd.akshaya@kerala.gov.in ഇ-മെയിലിലോ ബന്ധപ്പെടാം. വിവരങ്ങള്‍ https://akshaya.kerala.gov.in/ എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
Related Posts
സിറ്റിംഗിന് ഹാജരായില്ല; നാല് പേര്‍ക്ക് സമന്‍സ് അയച്ച് വിവരാവകാശ കമ്മീഷണർ
കോഴിക്കോട്: വിവരാവകാശ കമ്മീഷന് സിറ്റിംഗില്‍ ഹാജരാവാതിരുന്ന മൂന്നു കേസുകളില്‍ ബന്ധപ്പെട്ട നാല് വിവരാവകാശ ഓഫീസര്‍മാര്‍ക്ക് സമന്‍സ് അയച്ച് വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹകീം. തിരുവനന്തപുരത്തെ…
ട്രസ്റ്റി നിയമനം
കോഴിക്കോട്: വടകര ഒഞ്ചിയം വില്ലേജിലെ വെള്ളികുളങ്ങര ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ പരിസരവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് ഒമ്പതിന് വൈകീട്ട് അഞ്ചിനകം മലബാര്‍…
മത്സ്യതൊഴിലാളികളുടെ വിവരം ശേഖരിക്കാൻ സർവേ
കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വിവരം ശേഖരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സോഷ്യോ ഇക്കണോമിക് സെന്‍സസുമായി മത്സ്യതൊഴിലാളികള്‍ സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യർഥിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്…

