കോഴിക്കോട്: സാമൂഹിക നീതി വകുപ്പിന് കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (അടിസ്ഥാന യോഗ്യത: പ്ലസ്ടു), വേര്‍ഡ് പ്രോസസ്സിങ് ആന്‍ഡ് ഡെസ്‌ക് ടോപ് പബ്ലിഷിങ് (എസ്.എസ്.എല്‍.സി) കോഴ്സുകളിലാണ് പ്രവേശനം. പ്രായപരിധി: 18-35. അപേക്ഷകള്‍ മാര്‍ച്ച് 31നകം സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് 673008 എന്ന വിലാസത്തിലോ vtcmayanad@gmail.com എന്ന ഇ-മെയിലിലോ ലഭിക്കണം. ഫോണ്‍: 0495 2351403, 7025692560
Related Posts
അധ്യാപക നിയമനം
കോഴിക്കോട്: ഗവ. എഞ്ചിനീയറിങ് കോളേജ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ദിവസവേതനത്തില്‍ അസി. പ്രൊഫസറെ നിയമിക്കും. അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് അഞ്ചിന് രാവിലെ 10ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495…
മോണ്ടിസ്സോറി അദ്ധ്യാപക പരിശീലനം
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മോണ്ടിസ്റ്റോറി അദ്ധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോണ്‍: 9072592412, 9072592416.
ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ 15 ന്
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളിലെ കണ്‍സ്യൂമര്‍ഫെഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 15 ന് രാവിലെ 11…

