കോഴിക്കോട്: രാജ്യത്തെ 29 തൊഴിൽ നിയമങ്ങൾ 4 ലേബർ കോഡുകളാക്കി കോർപ്പറേറ്റുകൾക്ക് അനുകൂലമായി ഭേദഗതി ചെയ്തതിനെതിരെ കേരള മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവ്സ് അസോസിയേഷൻ (കെ എം എസ് ആർ എ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദായനികുതി ഓഫീസിലേക്ക് മാർച്ച് നടത്തി. സെയിൽസ് പ്രമോഷൻ എംപ്ലോയീസ് ആക്ട് ഇല്ലാതാകുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവുമാരുടെ ജോലിയെ സാരമായി ബാധിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സന്തോഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. പി കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കെ രതീഷ്, ജെ ജി ഷിനുമോൻ , ടി പി നിഖിൽ എന്നിവർ സംസാരിച്ചു.
മെഡിക്കൽ റപ്രസന്റേറ്റീവുമാർ മാർച്ച് നടത്തി

