കോഴിക്കോട്: വടകര റവന്യു ടവറിന് 26 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചതായി കെ കെ രമ എംഎല്‍എ അറിയിച്ചു. വര്‍ഷങ്ങളായി വടകരയിലെ ജനങ്ങളുടെ ആവശ്യമായിരുന്നു റവന്യു ടവര്‍. 2021 ഡിസംബര്‍ 17ന് താലൂക്ക് ഓഫീസിന് തീപിടിച്ചതിനെ തുടര്‍ന്ന് റവന്യു മന്ത്രി കെ. രാജന്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് റവന്യു ടവറിന്റെ പ്രപ്പോസല്‍ മന്ത്രിക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് 25,78,24,778 രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചത്. ടെണ്ടര്‍ നടപടികളിലേക്ക് കടന്ന് എത്രയും വേഗം പണി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
വടകര റവന്യു ടവറിന് 26 കോടിയുടെ സാങ്കേതിക അനുമതി

