കോഴിക്കോട്: കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പാവണ്ടൂരില്‍ ആരംഭിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ആയുഷ് സിദ്ധ ഡിസ്പന്‍സറിയിലേക്ക് യോഗ ഡെമോണ്‍സ്ട്രേറ്ററെ താല്‍ക്കാലികമായി നിയമിക്കും. യോഗ്യത: എം.എസ്.സി യോഗ ഡി തെറാപ്പി/സിദ്ധ, ഒരു വര്‍ഷത്തെ യോഗ തെറാപ്പി കോഴ്സ്/ഒരു വര്‍ഷത്തെ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്സ്.
പ്രായപരിധി: 2025 സെപ്റ്റംബര്‍ 30ന് 40 വയസ്സ് കവിയരുത്. ശമ്പളം: 17,850 രൂപ. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 27ന് രാവിലെ 10ന് പാവണ്ടൂര്‍ ആയുഷ് സിദ്ധ ഡിസ്പന്‍സറിയില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2923213.

