അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: വിവിധ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന ‘വിജയാമൃതം’, ഭിന്നശേഷിക്കാര്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും സഹായം നല്‍കുകയും ചെയ്യുന്ന ജില്ലയിലെ മികച്ച എന്‍എസ്എസ്/എന്‍സിസി/എസ്പിസി യൂണിറ്റിന് പുരസ്‌കാരം നല്‍കുന്ന ‘സഹചാരി’ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.swd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2371911.