ഇലക്ട്രീഷ്യന്‍ നിയമനം
കോഴിക്കോട്: ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ബദലി വര്‍ക്കര്‍ (ഇലക്ട്രീഷ്യന്‍) തസ്തികയില്‍ രണ്ട് സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: രണ്ട് വര്‍ഷത്തെ റഗുലര്‍ കോഴ്സിലൂടെ നേടിയ ഐടിഐ ഇലക്ട്രീഷ്യന്‍ സര്‍ട്ടിഫിക്കറ്റും സ്പിന്നിങ് മില്ലില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രതിമാസ വേതനം: 23,990 രൂപ. പ്രായപരിധി: 2025 ജനുവരി ഒന്നിന് 20-45 (നിയമാനുസൃത വയസ്സിളവ് ലഭിക്കും). ഒക്ടോബര്‍ 25നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 -2370179.