വെറ്ററിനറി സര്‍ജന്‍ നിയമനം

കോഴിക്കോട്: ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് പി.ജി വെറ്റ് തസ്തികയില്‍ പരമാവധി 90 ദിവസത്തേക്ക് വെറ്ററിനറി സര്‍ജന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം വി എസ് സി (സര്‍ജറി), വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി വി എസ് സി, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതകള്‍ ഉള്ള വെറ്ററിനറി സര്‍ജന്‍മാരെയും (യുജി വെറ്റ്) പരിഗണിക്കും. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 11 ന് ഉച്ചക്ക് 2.30ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2768075.

ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായി തൂണേരി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഒഴിവുള്ള വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 90 ദിവസത്തേക്കാണ് നിയമനം. അപേക്ഷകര്‍ക്ക് വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉണ്ടാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 11ന് രാവിലെ 11ന് കോഴിക്കോട്  മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000