വെറ്ററിനറി സര്‍ജന്‍ നിയമനം

കോഴിക്കോട്: ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ പരമാവധി 89 ദിവസത്തേക്ക് വെറ്ററിനറി സര്‍ജന്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഏഴിന് ഉച്ചക്ക് 12ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.
യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.