സിദ് മാജിക്കിൽ അലിഞ്ഞ് കോഴിക്കോട്

കോഴിക്കോട്: സിദ് ശ്രീറാം സംഗീത മാന്ത്രികതയിലലിഞ്ഞ് കോഴിക്കോട്. മാവേലിക്കസ് 2025 ൻ്റെ ഭാഗമായി ലുലു മാളിലെ വേദിയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സംഗീത മാസ്മരികത കൊണ്ട് പിന്നണി ഗായകൻ സിദ് ശ്രീറാം  പ്രകമ്പനം കൊള്ളിച്ചു. ആർപ്പ് വിളികളോടെയും പാട്ടുകൾ ഏറ്റുപാടിയും നൃത്തം ചെയ്തും കോഴിക്കോട് ആദ്യമായെത്തിയ പ്രിയ സംഗീതജ്ഞനെ സദസ്സ് വരവേറ്റു.  കോഴിക്കോട് പരിപാടി അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും സംഗീത പ്രേമികളുടെ പ്രതികരണം അവിശ്വസനീയമാണെന്നും  സിദ് പറഞ്ഞു. കോഴിക്കോടിന് ഒണാശംസകളും നേർന്നു.

കണ്ണോട് കണ്ണോട് കണ്ണൊരമായി, തെലുഗ, കണ്ണോട് കണ്ടപ്പോൾ, കണ്ണാളനേ, അൻപേ പേരൻപേ, എൻ കൺമണി കണ്മണി, എന്നോട് നി ഇരുന്താൽ, വാനം പാർത്ത്, നിലാ കായ്കിരത്, അന്ത അതായം പോതാത, മിന്നൽ വള തുടങ്ങിയ തമിഴ്, തെലുങ്ക്, മലയാളം ഗാനങ്ങൾക്കൊപ്പം സ്വന്തമായി കമ്പോസ് ചെയ്ത ഇംഗ്ലീഷ് ആൽബം പാട്ടുകളും സിദ് പാടി. സമാപന ദിവസമായ സെപ്. 7ന് ഇതേ വേദിയിൽ ചിന്മയി ശ്രീപദയുടെ സംഗീത പരിപാടി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *