റെസ്‌ക്യു ഗാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ‘2025ലെ ട്രോളിങ് നിരോധന കാലയളവിന് ശേഷം (2025 ആഗസ്റ്റ് ഒന്ന് മുതല്‍ 2026 ജൂണ്‍ ഒമ്പത് വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് റെസ്‌ക്യു ഗാര്‍ഡുമാരെ ദിവസവേതനത്തില്‍ നിയമിക്കും.
അപേക്ഷകര്‍ രജിസ്‌റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും 20-60 പ്രായപരിധിയിലുള്ളവരുമാകണം. ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ജൂലൈ 26ന് ഉച്ചക്ക് രണ്ടിന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2414074

Leave a Reply

Your email address will not be published. Required fields are marked *