എഞ്ചിനീയറിങ് അപ്രന്റിസ് പരിശീലനം

കോഴിക്കോട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖല, ജില്ലാ കാര്യാലയങ്ങളിലേക്ക് ഒരു വര്‍ഷത്തെ ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 1.01.2025ന് 26 വയസ്സ് കവിയരുത്. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ വിഷയങ്ങളില്‍ ഏതിലെങ്കിലും 50 ശതമാനത്തില്‍ കുറയാത്ത ബി.ടെക് ബിരുദം. മുമ്പ് ബോര്‍ഡില്‍ അപ്രന്റിസ് പരിശീലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല. 10,000 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ), ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 29ന് രാവിലെ 11 മുതല്‍ കോഴിക്കോട് മേഖലാ കാര്യാലയത്തിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ https:kspcb.kerala.gov.in/ ല്‍ ലഭിക്കും. ഫോണ്‍: 0495 2300744.