പി എം താജ് സ്മാരകനാടക അവാർഡ്: രചനകൾ ക്ഷണിച്ചു
കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയും പി എം താജ് അനുസ്മരണ സമിതിയും ചേർന്നു നടത്തുന്ന ‘പി എം താജ് നാടക രചനാ അവാർഡി’ന് കൃതികൾ ക്ഷണിച്ചു. ഒരു മണിക്കൂറിനുള്ളിൽ അവതരിപ്പിക്കാവുന്നതും മുമ്പ് അവതരിപ്പിച്ചിട്ടില്ലാത്തതും മൗലികവുമായ രചനയായിരിക്കണം. രചനയുടെ ഡിടിപി ചെയ്ത മൂന്ന് കോപ്പികൾ ഗുലാബ് ജാൻ, പ്രോഗ്രസ് ബുക്സ്, മാക്കോലത്ത് റോഡ്, കോഴിക്കോട് – 673004 എന്ന വിലാസത്തിൽ ജൂലൈ 15 ന് മുമ്പ് ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ എത്തിക്കുക.
500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
20000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ് . ജൂലൈ 29 ന് കോഴിക്കോട്ട് നടക്കുന്ന പി എം താജിൻ്റെ 35-ാം അനുസ്മരണച്ചടങ്ങിൽ അവാർഡ് സമ്മാനിക്കും.