ഡീലിമിറ്റേഷന്‍ കമീഷന്‍ ഹിയറിങ് 24ന്

കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജന കരട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് ഡീലിമിറ്റേഷന്‍ കമീഷന് പരാതി സമര്‍പ്പിച്ചവരുടെ ഹിയറിങ് ജൂണ്‍ 24ന് രാവിലെ ഒമ്പത് മുതല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോഴിക്കോട് ജില്ലയില്‍ 119, മലപ്പുറത്ത് 74, വയനാട് 31, കണ്ണൂര്‍ 77, കാസര്‍കോട് 60 എന്നിങ്ങനെയാണ് പരാതികള്‍.

സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ചാണ് ഹിയറിങ് നടത്തുന്നത്. 131 ബ്ലോക്ക് പഞ്ചായത്തുകളില്‍നിന്നായി ആകെ 782 പരാതികളാണ് ലഭിച്ചത്. 21 ബ്ലോക്കുകളില്‍നിന്ന് പരാതികളില്ല.