യുപി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, കാറ്റഗറി നമ്പര്‍: 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖ പരീക്ഷയുടെ രണ്ടാംഘട്ടം ജൂണ്‍ 11, 12, 13, 18, 19, 20 തീയതികളില്‍ പിഎസ് സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളില്‍ നടക്കും.  
പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ ഹാജരാകണം. പരിഷ്‌കരിച്ച ബയോഡാറ്റ (Appendix28 A) പിഎസ്‌സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോണ്‍: 0495 237197.

Leave a Reply

Your email address will not be published. Required fields are marked *