തുല്യത കോഴ്സ്: അപേക്ഷ തീയതി നീട്ടി

കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പച്ചമലയാളം അടിസ്ഥാന കോഴ്സിലേക്കും ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള തുല്യത കോഴ്സിലേക്കും അപേക്ഷിക്കാനുള്ള തിയതി ജൂണ്‍ 16 വരെ നീട്ടിയതായി ജില്ലാ കോ-ഓർഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് അറിയിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തുല്യത പഠനത്തിന് കോഴ്സ് ഫീ അടക്കേണ്ടതില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അപേക്ഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9446630185.

Leave a Reply

Your email address will not be published. Required fields are marked *