‹

ലാബ് ടെക്നീഷ്യന്‍ ഒഴിവ്

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് 2 (ഡിഎ മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി) തസ്തികയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍നിന്ന് സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു/തത്തുല്യം, മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിഎസ്‌സി എംഎല്‍ടി. ശമ്പളം: 22200-48000. പ്രായപരിധി: 01/01/2025 ജനുവരി ഒന്നിന്   18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം).
നിശ്ചിത യോഗ്യതയുള്ള മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍പ്പെട്ടവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ഭിന്നശേഷി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ അഞ്ചിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍നിന്ന് എന്‍ഒസി ഹാജരാക്കണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000