കോഴിക്കോട്: യുവജനങ്ങള്‍ക്ക് മികച്ച കമ്പനികളില്‍ പ്രായോഗിക പരിചയം നേടാന്‍ അവസരം നല്കുന്ന പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതിയെ സംബന്ധിച് അവബോധം നല്‍കുന്നതിനുള്ള വെബിനാര്‍ രജിസ്ട്രേഷന് ആരംഭിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഇന്റേണ്‍ഷിപ്പുകള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 21 നും 24 മദ്ധ്യേ പ്രായമുള്ള എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് രാജ്യത്തെ നവരത്ന കമ്പനികള്‍, ബാങ്കിങ് മേഖല, ഓയില്‍ കമ്പനികള്‍ തുടങ്ങി 24 മേഖലകളില്‍ ആണ് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുക. ഇന്റേണ്‍ഷിപ് പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ മിനിമം 5000 രൂപവരെ പ്രതിമാസം സ്റ്റൈഫന്‍ഡും ലഭിക്കും. ട്രെയിനിങ് റിസര്‍ച് എഡ്യുക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ഫൗണ്ടേഷനുമായി ചേര്‍ന്ന് കേന്ദ്ര യുവജന കായിക മന്ത്രാലയമാണ് വെബ്ബിനാര്‍ നടത്തുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ceo.sarovaram@gmail.com എന്ന ഇമെയിലില്‍ ബയോഡാറ്റ അയക്കുകയോ 9400598000 എന്ന നമ്പരില്‍ ‘PMI ‘ എന്ന് മെസ്സേജ് അയക്കുകയോ ചെയ്യണം. പഠനത്തിന്റെ ഭാഗമായി നടത്തുന്ന രണ്ട് മാസത്തെ ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി ഏപ്രില്‍ 15.
Related Posts
സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ബ്രോഷർ പ്രകാശനം
കോഴിക്കോട്: പറയഞ്ചേരി ഗവൺമെന്റ് ബോയ്സ് ആൻഡ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ബ്രോഷർ പ്രകാശനം അഹമ്മദ് ദേവർകോവിൽ എംഎൽഎ നിർവഹിച്ചു. പുതുതായി ആരംഭിക്കുന്ന…
വാഗ്ഭടാനന്ദ എജ്യു പ്രൊജക്റ്റ്: എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് പാഠ്യ, പാഠ്യാനുബന്ധ മേഖലകളിൽ നൂതനാനുഭവങ്ങൾക്ക് അവസരങ്ങളൊരുക്കാനും വിവിധ മത്സരപ്പരീക്ഷകൾക്കു തയ്യാറാക്കാനുമായി ഊരാളുങ്കൽ ലേബർ കോൺട്രാക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹികസേവനവിഭാഗമായ യുഎൽസിസിഎസ് ഫൗണ്ടേഷൻ നടത്തിവരുന്ന…
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന്…

