വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ്; രജിസ്ട്രേഷന്‍ തുടങ്ങി

കോഴിക്കോട്: വികസിത ഭാരത സങ്കല്‍പ്പങ്ങള്‍ക്ക് അനിയോജ്യമായ തരത്തില്‍ ദേശീയ
പ്രാധാന്യമുള്ള വിഷയങ്ങളില്‍ യുവാക്കളുടെ ആശയരൂപീകരണം
സാധ്യമാകുന്നതിനു കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ് മത്സരങ്ങളുടെ രജിസ്ട്രേഷന്‍ തുടങ്ങി. യുവാക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വേദി നല്‍കുന്ന ഈ  പരിപാടിയില്‍  ഫെബ്രുവരി 24 ന് 18 നും 25നും ഇടയില്‍ പ്രായമുള്ളവർക്ക് പങ്കെടുക്കാം. വികസിത ഭാരതം എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് ? എന്ന വിഷയത്തില്‍ ഒരു മിനിറ്റു ദൈര്‍ഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെയാണ് വീഡിയോ അപ്ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. മാര്‍ച്ച് 17 നകം ജില്ലാ മത്സരങ്ങളും 20 നകം സംസ്ഥാന മത്സരങ്ങളും സംഘടിപ്പിക്കും. സംസ്ഥാന മത്സരത്തില്‍
വിജയികളാകുന്ന മൂന്ന് പേര്‍ക്കാണ് പാര്‍ലമെന്റ് മന്ദിരത്തില്‍
സംഘടിപ്പിക്കുന്ന ദേശീയ തല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം.

വികസിത ഭാരത് യൂത്ത് പാര്‍ലമെന്റില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്സൈറ്റ് https://mybharat.gov.in/mega_events/viksit-bharat-youth-parliament

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് നാഷണല്‍ സര്‍വീസ്
സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരുമായും നെഹ്റു യുവ കേന്ദ്ര ഓഫീസുമായും
ബന്ധപ്പെടാം. ഫോണ്‍: 9447752234.

Leave a Reply

Your email address will not be published. Required fields are marked *