കോഴിക്കോട്: നവീകരിച്ച ടൗൺ ഹാൾ ഫെബ്രുവരി 9 ന് ഞായറാഴ്ച പരിപാടികൾക്ക് തുറന്നു കൊടുക്കും. അന്ന് വൈകിട്ട് 4.30 ന് മന്ത്രിപി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുമെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് എന്നിവർ അറിയിച്ചു. കോഴിക്കോട്ടെ കലാ-സാംസ്കാരിക സംയുക്ത വേദി ഭാരവാഹികൾ പങ്കെടുത്ത മേയറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കോഴിക്കോട്ടെ പ്രമുഖ സംഗീത കലാകാരന്മാർ അണിനിരക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും.
യോഗത്തിൽ ടി പി ദാസൻ, വിൽസൺ സാമുവൽ, കെ സലാം, കെ സുബൈർ, സന്നാഫ് പാലക്കണ്ടി, പി കെ സുനിൽ കുമാർ, കെ പി സുന്ദർദാസ്, ജെയിംസ് സി ലാസർ, ഫിഡൽ അശോക്, ആർ ജയന്ത് കുമാർ, സി ടി സക്കീർ ഹുസ്സൈൻ, പി ടി ആസാദ്, എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നവീകരിച്ച ടൗൺഹാൾ ഉദ്ഘാടനം 9 ന്

