കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ പള്‍മനറി മെഡിസിന് വിഭാഗത്തില്‍ സീനിയര്‍ റെസിഡന്റ് (ഒരൊഴിവ്) കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള കൂടിക്കാഴ്ചക്കായി കോളേജ് ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം നവംബര്‍ 13-ന് പകല്‍ 11.30-ന് എത്തണം. വിദ്യാഭ്യാസ യോഗ്യത: പള്‍മനറി മെഡിസിന് വിഭാഗത്തില്‍ പിജിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായപരിധി – 18-36 വയസ്സ്. പ്രതിമാസ വേതനം 73,500 രൂപ. നിയമന കാലാവധി ഒരു വര്‍ഷമോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ സീനിയര്‍ റെസിഡന്റമാരെ നിയമിക്കുന്നതുവരെയോ മാത്രം. വിവരങ്ങള്‍ക്ക് www.govtmedical collegekozhikode.ac.in , ഫോണ്‍ – 0495 2350216.
Related Posts
സൈക്യാട്രിക് സോഷ്യൽ വർക് പ്രൊഫഷണൽസ് ദേശീയ സമ്മേളനം തുടങ്ങി
ഉദ്ഘാടനം ഇന്ന് കോഴിക്കോട്: അസോസിയേഷൻ ഓഫ് സൈക്യാട്രിക് സോഷ്യൽ വർക് പ്രൊഫഷണൽസിൻ്റെ (APSWP) പ്രഥമ ദേശീയ സമ്മേളനത്തിന് (National Conference) തുടക്കമായി. സൈക്യാട്രിക് സോഷ്യൽ വർക്കർമാരുടെ ദേശീയ…
എയ്ഡ്സ് ദിനാചരണം: ജില്ലാ പരിപാടി സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല പരിപാടി സംഘടിപ്പിച്ചു. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…
ശുചിത്വ സാഗരം, സുന്ദര തീരം:
പ്ലാസ്റ്റിക് നിർമാർജന യജ്ഞം ഏപ്രിൽ 11 ന്
കോഴിക്കോട്: ശുചിത്വ സാഗരം, സുന്ദര തീരം പരിപാടിയുടെ ഭാഗമായി ജില്ലയിലെ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ഏപ്രിൽ 11 ന് പ്ലാസ്റ്റിക് നിർമാർജന യജ്ഞം സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ …

