കോർപ്പറേഷൻ 3 കോടി നൽകി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  കോഴിക്കോട് കോർപ്പറേഷൻ മൂന്നു കോടി രൂപ നൽകി. ചെക്ക് മേയർ ബീന ഫിലിപ്പ് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ്‌ റിയാസ് എന്നിവർ പങ്കെടുത്തു.