നോമ്പ് അട

ആവശ്യമായ സാധനങ്ങൾ
• വറുത്ത അരിമാവ് -2 കപ്പ്
• ശർക്കര -2 കപ്പ്
• തേങ്ങ കീറിയത് -1 കപ്പ്
• വെള്ള പയർ -1/4 കപ്പ്
• ഏലക്ക പൊടി -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരിമാവ് ചുവക്കെ വറുക്കുക. ശർക്കര ഉരുക്കി അരിക്കുക. വെള്ള പയർ പ്രത്യേകമായി വേവിക്കുക. ഉരുക്കി വെച്ചിരിക്കുന്ന ശർക്കര പാതി അളന്നുകൊണ്ട് 2 കപ്പ് വെള്ളം തിളപ്പിക്കുക. കീറി വച്ചിരിക്കുന്ന തേങ്ങ ചേർത്ത് ഇളക്കി മാവിട്ട് ഉരുട്ടും പരുവം വരെ ഇളക്കുക. ഏലക്ക പൊടിയും, വേവിച്ചു വച്ചിരിക്കുന്ന പയറും ചേർത്ത് വീണ്ടും ഇളക്കുക. ഒരു ഇലയിൽ ഒരുണ്ട മാവെടുത്ത് വട്ടത്തിൽ തട്ടി നടുക്ക് ഒരു തുള ഇടുക. ഇലയോട് കൂടി ആവിയിൽ 5 നിമിഷം വേവിക്കുക. വെണ്ണ കൂട്ടി കഴിക്കുക

Leave a Reply

Your email address will not be published. Required fields are marked *