ചേമ്പില അപ്പം

വേണ്ട സാധനങ്ങൾ
• അരിപ്പൊടി
• മുളക് പൊടി
• കായപ്പൊടി
• മഞ്ഞൾ പൊടി
• തേങ്ങ ചിരകിയത്
• ഉപ്പ്
• പുളി
• കാട്ടുചേമ്പിന്റെ ഇല

ചേരുവകൾ ദോശമാവിന്റെ പോലെ കലക്കുക. ഇലകൾ അതിന്റെ നാരുകൾ കളഞ്ഞ് ഇല കമഴ്ത്തി വെച്ച് മാവ് ഇലയുടെ മുകളിൽ തേക്കുക. അതിന്റെ മുകളിൽ വീണ്ടും ഇല കമഴ്ത്തി വെച്ച് മാവ് തേക്കുക. 8 ഇല ഇപ്രകാരം ഒരുമിച്ച് കമഴ്ത്തി മാവ് തേച്ചു മടക്കി (ചോറ് പൊതിയും പോലെ )1.1/2 മണിക്കൂർ ആവിയിൽ തിരിച്ചും മറിച്ചും വേവിച്ചിട്ട് തണുക്കുമ്പോൾ കഷ്ണങ്ങൾ ആക്കി വെളിച്ചെണ്ണയിൽ നെയ്യിലോ ഫ്രൈ ചെയ്ത് ചൂടോടെ കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *