ചാലിയാർ പുഴയോരം മൊഞ്ചണിയും

ഒരു കോടി 17 ലക്ഷം രൂപയുടെ ഭരണാനുമതി

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിന് സമീപം ചാലിയാർ പുഴയോരം സൗന്ദര്യവൽക്കരിക്കുന്നതിനായി ഒരു കോടി 17 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.  പഴയപാലം ദീപാലംകൃതമാക്കുകയും സമീപത്തെ പാർക്ക് നവീകരിക്കുകയും ചെയ്തതോടുകൂടി സന്ദർശകരുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യം കൂടി പരിഗണിച്ചാണ്  ചാലിയാർ പുഴയോരത്ത് കൂടി സൗകര്യം ഒരുക്കുന്നതിനായി തുക അനുവദിച്ചത്.

ചാലിയാർ പുഴയുടെയും ദീപാലംകൃത പാലത്തിൻ്റെയും സൗന്ദര്യം ആസ്വദിക്കുന്നതിനും ഇത് സൗകര്യപ്രദമാകും. റോഡ്, ഡ്രെയിനേജ്, ഇൻ്റർലോക്ക്, ലൈറ്റ് തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *