കോഴിക്കോട്: ഒളിമ്പ്യൻ റഹ്മാൻ ട്രോഫിക്ക് വേണ്ടി ഫുട്ബോൾ പ്ലയേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ വെറ്ററൻസ് ചാമ്പ്യൻഷിപ്പിൽ സോക്കർ സ്പോർട്സ് ജേതാക്കളായി. ഫൈനലിൽ 2-1ന് എം എ പ്ലൈയെ പരാജയപ്പെടുത്തി. വിജയികൾക്കുവേണ്ടി അസറഫ്, ബിനോയ്രാജ്, എന്നിവർ ഗോളുകൾ നേടിയപ്പോൾ പരാജിതരുടെ ഗോൾ ഫൈസൽ നേടി.
ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി എം എ പ്ലൈയിലെ ഫൈസലിനെ തെരഞ്ഞെടുത്തു. പഴയ കാല കളിക്കാരൻ കൃഷ്ണകുമാറിനെ ആദരിച്ചു. മുൻ ജൂനിയർ ഇന്ത്യൻ താരം ഹാരിസ് റഹ്മാൻ, കെഡിഎഫ്എ വൈസ് പ്രസിഡന്റ് എം എ അബ്ദുൽ അസീസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. എം മുഹമ്മദ് ബഷീർ, എം പി ഹൈദ്രോസ്, പ്രേംനാഥ് ഫിലിപ്പ്, ടി പ്രസാദ്, കെ എസ് കുഞ്ഞു എന്നിവർ സംസാരിച്ചു.
ഒളിമ്പ്യൻ റഹ്മാൻ ട്രോഫി സോക്കർ സ്പോർട്സിന്

