ഇന്റർസോൺ വോളി: ഫൈനൽ ഇന്ന്

കോഴിക്കോട്: കലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ വോളിബോൾ മത്സരങ്ങൾക്ക് തുടക്കമായി. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ ഫാ.ജോസഫ് പൈകട മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ നടക്കുന്നത്. യൂണിവേഴ്സിറ്റിയുടെ വിവിധ സോണുകളിലെ വിജയികളായ 16 ടീമുകളാണ് ആദ്യറൗണ്ട് മൽസരങ്ങളിൽ ഏറ്റുമുട്ടിയത്.


ക്വാർട്ടർ മൽസരങ്ങളിൽ ചേളന്നൂർ എസ്എൻജി കോളേജ് സഫ കോളേജിനെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറി നെയും തൃശൂർ സഹൃദയ കോളേജ് പാലക്കാട് യുവക്ഷേത്ര കോളേജിനെയും ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് കൊണ്ടോട്ടി ഇഎംഇഎ കോളേജിനെയും പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു.
ആദ്യ സെമിയിൽ ചേളന്നൂർ എസ്എൻജി കോളേജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.
സ്കോർ (25-22, 22-25, 19-25, 25-16, 16-12)
രണ്ടാമത്തെ സെമിയിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ആദ്യ മൂന്ന് മൽസരങ്ങളും വിജയിച്ച് തൃശൂർ കൊടകര സഹൃദയ കോളേജിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു.
സ്കോർ (25-16, 27-25, 25-16)


നവംബർ 9 ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ക്രൈസ്റ്റ് കോളേജും സഹൃദയയും തമ്മിൽ ലൂസേഴ്സ് ഫൈനലും മൂന്ന് മണിയ്ക്ക് ദേവഗിരിയും ചേളന്നൂരും തമ്മിൽ ഫൈനൽ മൽസരവും നടക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000