ഇന്ത്യൻ വിമൻസ് ലീഗ്: ഗോകുലം ഇന്ന് ഹോപ്സ് എഫ് സി ഡൽഹിക്ക് എതിരെ


കോഴിക്കോട് : ഇന്ത്യൻ വിമൻസ് ലീഗിൽ ഗോകുലം കേരള എഫ് സി ശനിയാഴ്ച ഹോപ്സ് എഫ് സിയെ നേരിടുന്നു. വൈകീട്ട് 3.30 ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം. ഹാട്രിക് ചാമ്പ്യൻഷിപ് വിജയങ്ങൾക്ക് ശേഷം മറ്റൊരു കിരീടം ഉന്നമിടുന്ന ഗോകുലത്തിന് ശേഷിക്കുന്ന എല്ലാ മത്സരങ്ങളും നിർണായകമാണ്. ലീഗിൽ ഏഴു മത്സരങ്ങളിൽ നിന്ന് പതിനാലു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോകുലം. അത്രയും തന്നെ മത്സരങ്ങളിൽ നിന്ന് പത്തുപോയിന്റാണ് ഹോപ്സ് നേടിയത്. ടീം നാലാം സ്ഥാനത്താണ്. ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ മത്സരം ലൈവ് കാണാം. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *