വാർഡ് പുനർവിഭജനം: നാല് നഗരസഭകളിലെ പരാതികളിൽ ഹിയറിങ് മാർച്ച് 17ന്

കോഴിക്കോട്: തദ്ദേശ വാർഡ് പുനർ വിഭജനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വാർഡ് വിഭജനത്തിനെതിരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിച്ചവർക്ക് മാർച്ച് 17ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ഡീലിമിറ്റേഷൻ കമ്മീഷൻ പബ്ലിക് ഹിയറിങ് നടത്തും.

കൊടുവള്ളി നഗരസഭയിലെ 392 പരാതികളിൽ രാവിലെ ഒൻപത് മുതലും പയ്യോളി, മുക്കം, ഫറോക്ക്  നഗരസഭകളിലെ 130 പരാതികളിൽ രാവിലെ 10  മുതലുമാണ് ഹിയറിങ് നടത്തുക.  പരാതികളും അഭിപ്രായങ്ങളും സമർപ്പിച്ചവർ ഹിയറിങ്ങിൽ പങ്കെടുക്കണമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ അറിയിച്ചു. ഈ നാലു നഗരസഭകളിൽ നിന്ന് നേരത്തേ സമർപ്പിച്ച പരാതികളിൽ മാത്രമായിരിക്കും ഹിയറിങ്.

വാർഡ് വിഭജനം സംബന്ധിച്ച് 2024 ഡിസംബർ നാല് വരെ ഡീലിമിറ്റേഷൻ
കമ്മീഷൻ സെക്രട്ടറിക്കോ ജില്ലാ കലക്ടർക്കോ പരാതി
നൽകിയവരെയാണ് ഡീലിമിറ്റേഷൻ കമ്മീഷൻ നേരിൽ കേൾക്കുന്നത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000