‘വോട്ടറിവ്‌ 2024’ ഇലക്ഷൻ ഗൈഡ് പ്രകാശനം ചെയ്‌തു


കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയുടെ സമ്പൂർണ വിവരങ്ങൾ ഉൾകൊള്ളിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ്  പ്രസിദ്ധീകരിച്ച ഇലക്ഷൻ ഗൈഡ് ‘വോട്ടറിവ് 2024’ പ്രകാശനം ചെയ്തു.

തെരഞ്ഞെടുപ്പ് പൊതു നിരീക്ഷക ഇർഫത് അറയ്ക്ക് ആദ്യ പ്രതി നൽകി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രകാശനം ചെയ്തു.

വടകര മണ്ഡലത്തിലെ പൊലീസ് നിരീക്ഷകൻ ഡോ. ഭൻവർലാൽ മീണ, എ ഡി എം  അജീഷ് കെ,      കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ, കോഴിക്കോട് റൂറൽ പൊലീസ് സൂപ്രണ്ട് ഡോ. അരവിന്ദ് സുകുമാർ,  തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. ശീതൾ ജി മോഹൻ, പ്രസ് ക്ലബ് പ്രസിഡണ്ട് എം ഫിറോസ് ഖാൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം സി പി, അസി. ഇൻഫർമേഷൻ ഓഫീസർ അമിയ എം എന്നിവർ പങ്കെടുത്തു.

ജില്ലയിലെ വോട്ടർ പട്ടിക, ബൂത്തുകൾ, നിയമസഭ മണ്ഡലം തലത്തിലെ എ.ആർ.ഒമാർ, പോളിംഗ് സമഗ്രഹികളുടെ സ്വീകരണ, വിതരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, ജില്ലാതല നോഡൽ ഓഫീസർമാരുടെയും അസി. നോഡൽ ഓഫീസർമാരുടെയും പേരും ഫോൺ നമ്പറും,  തപാൽ വോട്ടിങ് രീതിയിലെ മാറ്റം എന്നീ വിവരങ്ങൾ ഗൈഡിലുണ്ട്.

                                                    1957 മുതലുള്ള കോഴിക്കോട് ജില്ലയുടെ ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രം, പ്രായം തിരിച്ചുള്ള വോട്ടർമാരുടെ കണക്ക്, തെരഞ്ഞെടുപ്പ് ആപ്പുകൾ, സ്വീപ് പ്രവർത്തനങ്ങൾ, ജില്ലയിലെ സർവീസ് വോട്ടുകൾ, പ്രവാസി വോട്ടുകൾ, ഹോം വോട്ടിങ്, വോട്ടർമാരുടെ പ്രായം തിരിച്ചുള്ള എണ്ണം, 2019 ലെ ലോക്സഭ  തെരഞ്ഞെടുപ്പു ഫലം, 2021 ലെ നിയമസഭ  തെരഞ്ഞെടുപ്പു ഫലം, സ്ത്രീ-പുരുഷ-ട്രാൻസ്ജെൻഡർ വോട്ടിങ് ശതമാനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000