വിഷന്‍ 2031 യുവജന സെമിനാര്‍ 21ന്

കോഴിക്കോട്: യുവജന ക്ഷേമ കാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിഷന്‍ 2031 യുവജന സെമിനാര്‍ കോഴിക്കോട്  മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ഹാളില്‍ (ജൂബിലിഹാള്‍) ഒക്ടോബര്‍ 21ന് രാവിലെ 10 ന് മന്ത്രി പി എ മൂഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. ചടങ്ങില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യാതിഥിയാകും. സുസ്ഥിര വികസനം, നവീകരണം- യുവാക്കളുടെ പങ്ക്, പുതിയ കാലം-തൊഴില്‍, ശാസ്ത്ര സാങ്കേതിക മേഖലയിലെ നൈപുണ്യ വികസനം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. വിവിധ മേഖലകളിലെ വിദഗ്ധര്‍ സെമിനാറുകളില്‍ പങ്കെടുക്കും.

മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, യുവജന കാര്യ  വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം ഷാജര്‍, യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ സനോജ്,  മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിന് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *